Latest Updates

ക്രമമില്ലാത്ത ജീവിതവും അനാരോഗ്യകരമായ ഭക്ഷണരീതിയും മനുഷ്യനില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ ചെറുതല്ല. ദഹനവ്യവസ്ഥയെ കേട് വരുത്തുന്ന ശീലക്കേടുകളില്‍ നിന്ന് മനുഷ്യന്‍ മാറാതെ രോഗങ്ങള്‍ അവനെ വിട്ടുപോകില്ല. ദഹനവ്യവസ്ഥയില്‍ വരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഗ്യാസ്. ഭക്ഷണശീലം മാറ്റുന്നതിനൊപ്പം ചില യോഗസാനങ്ങള്‍ മുടങ്ങാതെ ചെയ്തും ഗ്യാസില്‍ നിന്ന് രക്ഷപ്പെടാം. അതിന് സഹായിക്കുന്ന ആസനങ്ങളില്‍ ഒന്നാണ് പവന മുക്താസനം 

ചെയ്യേണ്ട വിധം 

കാലുകള്‍ രണ്ടും നീട്ടവച്ച് വിരിപ്പില്‍ മലര്‍ന്നു കിടക്കുക. 
ഇരുകൈകളും ശരീരത്തിന്റെ രണ്ട് വശത്ത് കമിഴ്ത്തിവയ്ക്കുക.
ശ്വാസം എടുത്തുകൊണ്ട് ഇരുകാലുകളും ഉയര്‍ത്തി മടക്കി ഇരു കൈകള്‍കൊണ്ടും കാലില്‍ കോര്‍ത്തു പിടിക്കുക. 
സാവധാനം ശ്വാസം വിട്ടുകൊണ്ട് തലപൊക്കി താടി കാല്‍മുട്ടില്‍ മുട്ടിക്കുവാന്‍ ശ്രമിക്കുക. 
അതേപോലെ സാവധാനം ശ്വാസം എടുത്തുകൊണ്ട് തല താഴ്ത്തുകയും ചെയ്യുക. 
ഇങ്ങനെ പത്തുതവണ ആവര്‍ത്തിക്കുക.

ഗുണങ്ങള്‍

നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ മുതലായവ നിശേഷം മാറിക്കിട്ടുന്നു. നട്ടെല്ലിനും കഴുത്തിലെ കശേരുക്കള്‍ക്കും അയവും ബലവും ലഭിക്കുന്നു. നടുവേദനയ്ക്കു ശമനവും ഉണ്ടാകുന്നു. സന്ധിവാതവും മൂലസന്ധികള്‍ക്കുണ്ടാകുന്ന വേദനയും കുറയുന്നു. നട്ടെല്ലിന്റെ പുറകോട്ടുള്ള വളവ് കുറയുന്നു. തലയ്ക്കും കണ്ണിനും നല്ലരീതിയില്‍ രക്തയോട്ടം ലഭിക്കുകയും ചെയ്യുന്നു.

 

Get Newsletter

Advertisement

PREVIOUS Choice